ബഗ്ദാദ്: തുർക്കിയയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാഖിലെ കുർദ് വിഘടനവാദികൾ ആയുധം ഉപേക്ഷിച്ചു തുടങ്ങി. വടക്കൻ ഇറാഖിൽ വെള്ളിയാഴ്ച ഇതിന്റെ പ്രതീകാത്മക ചടങ്ങ് സംഘടിപ്പിച്ചു.
ഫെബ്രുവരിയിലാണ് ആയുധം താഴെവെക്കാനും സംഘടന മരവിപ്പിക്കാനും കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) സ്ഥാപക നേതാവ് അബ്ദുല്ല ഒക്ലാൻ തടവറയിൽ നിന്ന് ആഹ്വാനം ചെയ്തത്.
1999 മുതൽ തുർക്കിയ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുകയാണ് 75കാരനായ ഒക്ലാൻ. അദ്ദേഹത്തെ മോചിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ ഒത്തുതീർപ്പിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്.
നാല് പതിറ്റാണ്ടിനിടെ നാൽപതിനായിരത്തോളം പേർ കൊല്ലപ്പെട്ട തുർക്കിയ -കുർദ് സംഘർഷം അവസാനിക്കുന്നതിനാണ് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.