വടക്കൻ സിറിയയിലെ കുർദിഷ് ശക്തികേന്ദ്രങ്ങളിൽ തുർക്കിയ വ്യോമാക്രമണം


അങ്കാറ: തുർക്കിയയിലെ അങ്കാറയിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് ശേഷം രണ്ടാം തവണയും വടക്കൻ സിറിയയിലെ സിറിയൻ കുർദിഷ് ശക്തികേന്ദ്രങ്ങളിൽ തുർക്കിയ വ്യോമാക്രമണം നടത്തി. സിറിയൻ കുർദിഷ് പ്രൊട്ടക്ഷൻ യൂണിറ്റുകൾക്ക് നേരെ തുർക്കി സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് തുർക്കിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുർദിഷ് തീവ്രവാദികളുടെ 15 കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച അങ്കാറയിൽ തുർക്കി ആഭ്യന്തര മന്ത്രാലയം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് ശേഷമാണ് പ്രത്യാക്രമണങ്ങൾ നടന്നത്.

സംഭവത്തിൽ രണ്ട് അക്രമികൾ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട രണ്ട് അക്രമികളും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അംഗങ്ങളാണെന്നും സിറിയയിൽ നിന്ന് വന്നവരാണെന്നും തുർക്കിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സിറിയയിലെയും ഇറാഖിലെയും എല്ലാ കുർദിഷ് തീവ്രവാദ ശക്തികേന്ദ്രങ്ങളും തുർക്കിയ സൈന്യത്തിന്റെ നിയമപരമായ ലക്ഷ്യങ്ങളാണെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ബുധനാഴ്ച മുന്നറിയിപ്പ് നൽകി. സിറിയയിൽ നിന്നാണ് ബോംബറുകൾ വന്നതെന്നും അതിർത്തി കടന്നുള്ള ആക്രമണ ഭീഷണിയുണ്ടെന്നും തുർക്കിയ പറയുന്നു.

Tags:    
News Summary - Turkish airstrikes on Syrian Kurdish strongholds in northern Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.