അങ്കാറ: ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കിയ. ഇറാനെ ആക്രമിച്ച ഇസ്രായേൽ ദുഃഖിക്കേണ്ടി വരുമെന്നും ഇസ്രയേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുമെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യബ് ഉർദുഗാൻ വ്യക്തമാക്കി.
ഇറാൻ തലസ്ഥാന നഗരമായ തെഹ്റാനിൽ വ്യാപക ആക്രമണമാണ് ഇസ്രയേൽ തിങ്കളാഴ്ച നടത്തിയത്. ഇറാനിൽ സൈനിക കേന്ദ്രങ്ങളും റിഫൈനറികളും ടെലിവിഷൻ ചാനലും ഇസ്രയേൽ ആക്രമിച്ചു തകർത്തിരുന്നു.
ഇറാന്റെ ദേശീയ മാദ്ധ്യമ കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇറാൻ പ്രത്യാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ തെൽഅവീവ് ഒഴിയണമെന്ന് ഇറാൻ നിർദേശിച്ചു. അതിനിടെ, ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ആവശ്യപ്പെട്ടു. ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇസ്രായേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി-7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. അതിനിടെ ഇറാനിൽ നിന്നുള്ള വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.