കിയവ്: കരിങ്കടലിൽ റഷ്യൻ യുദ്ധകപ്പലുകളെ വിലക്കിയ തുർക്കി നടപടിയിൽ പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. യുക്രെയ്നിന്റെ അഭ്യർഥന പ്രകാരമാണ് തുർക്കി നടപടി സ്വീകരിച്ചതെന്ന് സെലൻസ്കി പറഞ്ഞു. ഈ നീക്കം യുക്രെയ്നെ സംബന്ധിച്ചടുത്തോളം വളരയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്നും സെലൻസ്കി പറഞ്ഞു. തുർക്കിയുടെ ഈ സഹായം യുക്രെയ്ൻ ഒരിക്കലും മറിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തുർക്കി ഇത് നിഷേധിച്ചിട്ടുണ്ട്.
യുക്രെയ്ന് നൽകിയ പിന്തുണക്ക് തന്റെ സുഹൃത്ത് തുർക്കി പ്രസിഡന്റ് ഉർദുഗാനോട് നന്ദി പറയുകയാണെന്ന് സെലൻസ്കി ട്വിറ്ററിൽ കുറിച്ചു. കരിങ്കടലിൽ യുദ്ധകപ്പലുകൾ വിലക്കിയ തീരുമാനം യുക്രെയ്ന് സൈനികമായും മാനുഷികമായും വലിയ പിന്തുണയാണ് നൽകുന്നത്. ഈ സഹായം യുക്രെയ്ൻ ജനത ഒരിക്കലും മറക്കില്ലെന്നും സെലൻസ്കി വ്യക്തമാക്കി.
അതേസമയം, റഷ്യയും കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. യു.കെ റഷ്യൻ വിമാനങ്ങൾ വിലക്കിയതിന് പിന്നാലെ ബൾഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് റഷ്യ വിലക്കേർപ്പെടുത്തി. യുറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.