12ാം ദിവസത്തേക്ക് കടന്ന് യുദ്ധം: 10000 സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് ഇറാൻ

തെല്‍അവീവ്: ചൊവ്വാഴ്ച രാത്രി ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രായേലും-യു.എസും നടത്തിയത് പത്ത് ദിവസം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ‍ഏറ്റഴും രൂക്ഷമായ ആക്രമണം. നഗരത്തിലുടനീളം വിനാശകരമായ പ്രത്യാഘാതങ്ങളാണിതുണ്ടാക്കിയതെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി മുഴുവൻ തെഹ്‌റാന്‍റെ ആകാശത്തുകൂടെ യുദ്ധവിമാനങ്ങൾ താഴ്ന്ന്പറക്കുകയായിരുന്നു. ഡസൻ കണക്കിന് കനത്ത സ്‌ഫോടകവസ്തുക്കൾ വർഷിച്ചു. രാത്രി മുഴുവൻ ചങ്കിടിപ്പോടെയാണ് കഴിഞ്ഞതെന്ന് നഗരത്തിലെ താമസക്കാർ പറഞ്ഞു. 10,000 സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ യു.എസും ഇസ്രായേലും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ "സുരക്ഷിതനും ആരോഗ്യവാനുമാണ്" എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസെഷ്കിയാൻ പറഞ്ഞു. ഇൻസ്റ്റ്ഗ്രാമിലാണ് പ്രതികരണം.

പകൽ സമയത്തും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ, കരാജ് തുടങ്ങിയ നഗരങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച ശക്തമാ ആക്രമണം നടത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

“ആദ്യം 15 മിനിറ്റ് തുടർച്ചയായി നിരവധി യുദ്ധവിമാനങ്ങൾ ഞങ്ങളുടെ തലയ്ക്ക് മുകളിൽ പറക്കുന്നത് പോലെ തോന്നി, തുടർന്ന് അടുത്ത റൗണ്ട് ആക്രമണങ്ങൾ വരുന്നതിനുമുമ്പ് മിനിറ്റുകുടെ ഇടവേള എടുത്തു.”പടിഞ്ഞാറൻ തെഹ്‌റാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 38 കാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. നിലവും ജനാലകളും മാത്രമല്ല, തങ്ങളുടെ ഹൃദയങ്ങളും വിറച്ചുവെന്നും, തങ്ങൾ കുളിമുറിയിൽ അഭയംതേടുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച പുലർച്ചെ രാത്രി യുദ്ധവിമാനങ്ങൾ കടന്നുപോകുന്ന പ്രകാശം കണ്ടതായി തെഹ്‌റാൻ നിവാസികൾ പറഞ്ഞു. ഇസ്ഫഹാൻ, കരാജ് തുടങ്ങിയ നഗരങ്ങളെയും ലക്ഷ്യം വച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം യു.എസ്-ഇസ്രായേൽ റഡാർ സംവിധാനങ്ങളുടെ വലിയൊരു ഭാഗം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി) വിജയകരമായി നിർവീര്യമാക്കിയെന്നും അതിനാല്‍ ഇസ്രായേലി സൈനിക കേന്ദ്രങ്ങളെ വ്യക്തമായി തന്നെ ലക്ഷ്യമിടാനായെന്നും സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ അവകാശപ്പെട്ടു.

'നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ, ഇറാനിയൻ ഡ്രോണുകൾക്ക് മുൻപത്തേക്കാൾ എളുപ്പത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ചു കടക്കാൻ അവസരമൊരുക്കി. മുന്നറിയിപ്പ് സംവിധാനങ്ങൾ തകർന്നതിനാൽ, സൈന്യവും ഐആർജിസിയും ഇപ്പോൾ കൂടുതൽ കൃത്യതയോടെ ശത്രുലക്ഷ്യങ്ങളിൽ പ്രഹരമേൽപ്പിക്കുകയാണ്'- അദ്ദേഹം പറഞ്ഞു. ഇറാന് നേരെയുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി തന്നെയുണ്ടാകുമെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - ‘Our hearts were shaking’: Tehran endures night of heavy Israel, US bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.