Posted On
date_range Updated On
date_range ഇസ്രായേലുമായി വ്യാപാര ബന്ധം നിർത്തി തുർക്കിയ
ഇസ്തംബൂൾ: ഗസ്സയിൽ സ്ഥിരമായി വെടിനിർത്തുന്നതു വരെ ഇസ്രായേലുമായി വ്യാപാരബന്ധം നിർത്തിവെക്കുകയാണെന്ന് തുർക്കിയ. ഇരു രാഷ്ട്രങ്ങളും തമ്മിൽ കഴിഞ്ഞ വർഷം 680 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇതിൽ 70 ശതമാനത്തിലധികം തുർക്കിയയിൽനിന്നുള്ള കയറ്റുമതിയാണ്.
വെടിനിർത്തിയാലും അനിയന്ത്രിതമായി ഗസ്സയിലേക്ക് മാനുഷിക സഹായപ്രവാഹം അനുവദിക്കുന്നത് വരെ ഇസ്രായേലുമായി വ്യാപാര ബന്ധമുണ്ടാകില്ലെന്ന് തുർക്കിയ വാണിജ്യ മന്ത്രി ഒമർ ബോലത് പറഞ്ഞു.
അതിനിടെ തുർക്കിയ നിലപാടിനെതിരെ ഇസ്രായേൽ രംഗത്തെത്തി. ഏകാധിപതിയുടെ നടപടി എതിർക്കപ്പെടേണ്ടതാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഉദ്ദേശിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.