നാറ്റോ സഖ്യത്തിൽ ചേരാൻ സ്വീഡനും ഫിൻലൻഡും

മാഡ്രിഡ്: സ്വീഡനും ഫിൻലൻഡിനും നാറ്റോ സഖ്യത്തിൽ ചേരുന്നതിൽ എതിർപ്പ് പിൻവലിച്ച് തുർക്കി. മൂന്ന് രാജ്യങ്ങളും ചേർന്ന് നടത്തിയ ഉന്നതതല ചർച്ചയിലാണ് അന്തിമ തീരുമാനം എടുത്തതെന്ന് സഖ്യത്തിന്‍റെ സെക്രട്ടറി ജനറൽ ഷെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

ഭീകരവാദികളായി തുർക്കി മുദ്രകുത്തിയിരിക്കുന്ന ഇറാനിയൻ വിമത ഗ്രൂപ്പുകളായ കുർദിഷ്താന്‍ വർക്കേഴ്സ് പാർട്ടിയും അതിന്‍റെ സിറിയന്‍ ഗ്രൂപ്പുകളോടും ഫിൻലൻഡും സ്വീഡനും പുലർത്തുന്ന അനുകൂല നിലപാട് കാരണമാണ് ഇവർ നാറ്റോയിൽ ചേരുന്നതിന് തുർക്കി തടസ്സം നിൽക്കാൻ കാരണം.

ആഴ്ചകൾ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് മൂന്ന് രാജ്യങ്ങളും അനുകൂലമായ നിലപാടിലേക്കെത്തിയതെന്ന് ഫിൻലന്‍ഡ് പ്രസിഡന്‍റ് സൗലി നീനിഷ്തോ പറഞ്ഞു. 2019ൽ തുർക്കി വടക്ക്-കിഴക്കൻ സിറിയയിൽ നടത്തിയ അധിനിവേശത്തിനെതിരെ ഫിൻലൻഡും സ്വീഡനും തുർക്കിക്ക് ഏർപ്പെടുത്തിയ ആയുധ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു. പകരമായി മാഡ്രിഡിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും നാറ്റോയിൽ ചേരുന്നതിനെ തുർക്കി അനുകൂലിക്കും.

കുറച്ച് മാസങ്ങൾക്കകം ഫിൻലന്‍ഡും സ്വീഡനും സഖ്യത്തിൽ ചേരും. ഇത് നാറ്റോക്കും രാജ്യങ്ങൾക്കും പ്രയോജനമാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലിന ആന്‍റേഴ്സന്‍ പറഞ്ഞു.

റഷ്യ-യുക്രെയ്ൻ യുദ്ധമാണ് പെട്ടെന്ന് സഖ്യത്തിൽ ചേരുവാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. റഷ്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന് രാജ്യമാണ് ഫിൻലൻഡ്. യുദ്ധ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളും റഷ്യയുടെ ഭാഗത്ത് നിന്നും ഏത് നിമിഷവും അക്രമം പ്രതീക്ഷിക്കുന്നുണ്ട്. 

Tags:    
News Summary - Turkey agrees to lift objections to Sweden, Finland joining NATO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.