ടോക്കിയോ: ജപ്പാനിൽ 208 കിലോ ഗ്രാം ഭാരമുള്ള ട്യൂണ മത്സ്യത്തിന് റെക്കോർഡ് ലേലതുക. ബ്ല്യുഫിൻ ഇനത്തിൽ പെടുന്ന ട്യൂണ 2,02,197 യു.എസ് ഡോളറിനാണ്(1,48,13,164 രൂപ) ടോക്കിയോയിലെ ടോയുസു മാർക്കറ്റിൽ വിറ്റുപോയത്. കഴിഞ്ഞ മാസം 193 മില്യൺ യെന്നിന് ട്യൂണ മത്സ്യം ജപ്പാനിൽ ലേലത്തിൽ പോയിരുന്നു.
കോവിഡിന് ശേഷം ജനങ്ങൾക്ക് റസ്റ്ററന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ ഭയമുണ്ട്. എന്നാൽ, ഉയർന്ന ലേലതുകയിൽ വിറ്റുപോകുന്ന മത്സ്യത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിനാൽ റസ്റ്ററന്‍റിൽ ഇപ്പോഴും ആവശ്യക്കാർ ഏറെയാണെന്ന് ലേലത്തിൽ പങ്കെടുത്ത കമ്പനികളിലൊന്നായ കിയോമുറ കോർപറേഷൻ പറയുന്നു.
ഓരോ വർഷവും ജപ്പാനിൽ ട്യൂണ മത്സ്യത്തിന്‍റെ ലേലതുക ഉയരുകയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. 2019ൽ 333.6 മില്യൺ യെന്നിനാണ് ജപ്പാനിൽ ട്യൂണ മത്സ്യം ലേലത്തിൽ പോയത്. അതേസമയം, ജപ്പാനിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.