ഗസ്സ അതിർത്തിയിൽ പരിക്കേറ്റവരെ കൊണ്ടുപോവുന്ന വാഹനങ്ങൾക്ക് മാർഗ നിർദേശം നൽകുന്ന ആരോഗ്യ പ്രവർത്തകർ

'ആരെ ആദ്യം കൊണ്ടുപോകും..'; റഫ അതിർത്തിയിൽ നിസ്സഹായരായി ഗസ്സ ആരോഗ്യ പ്രവർത്തകർ

കെ​യ്റോ: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന, ഗ​സ്സ-​ഈ​ജി​പ്ത് അ​തി​ർ​ത്തി ക​വാ​ട​ത്തി​ലൂ​ടെ നാ​മ​മാ​ത്ര സ​ഞ്ചാ​രം മാ​ത്ര​മാ​യി ചു​രു​ക്കി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ പ്ര​തീ​ക്ഷ​യ​റ്റ് നി​ര​വ​ധി ഗ​സ്സ നി​വാ​സി​ക​ൾ.

135 ഓ​ളം ഫ​ല​സ്തീ​നി​ക​ൾ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് പോ​കാ​ൻ റ​ഫ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​തി​ൽ എ​ത്ര​പേ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ക​ട​ത്തി​വി​ട്ടു​വെ​ന്ന് വ്യ​ക്ത​മ​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള അ​ഞ്ചു​​പേ​രെ മാ​ത്ര​മാ​ണ്, തി​ങ്ക​ളാ​ഴ്ച അ​തി​ർ​ത്തി തു​റ​ന്ന​പ്പോ​ൾ ഈ​ജി​പ്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്. അ​തീ​വ ഗു​രു​ത​നി​ല​യി​ലു​ള്ള അ​നേ​കം പേ​ർ ചി​കി​ത്സ കാ​ത്തു ക​ഴി​യു​ന്ന ഗ​സ്സ​യി​ൽ നി​ന്ന് ഈ​ജി​പ​തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ രോ​ഗി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വി​വ​രി​ക്കു​ന്നു. ‘‘ചി​കി​ത്സ​ക്കാ​യി ഒ​ഴി​പ്പി​ക്ക​ൽ കാ​ത്തു ക​ഴി​യു​ന്ന​തി​നി​ടെ രോ​ഗി​ക​ൾ പ​ല​രും മ​രി​ക്കു​ന്നു​വെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം.

ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റം, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് വൈ​ദ്യ സ​ഹാ​യം ത​യാ​റാ​യി നി​ൽ​ക്കു​മ്പോ​ളാ​ണി​ത്. ​ഇ​സ്രാ​യേ​ൽ നാ​മ​മാ​ത്ര​മാ​യി മാ​ത്രം ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​ദു​ര്യോ​ഗം’’ -ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ക്രി​സ്റ്റ്യ​ൻ ലി​ൻ​ഡ്മെ​യ​ർ പ​രി​ത​പി​ച്ചു. 20,000 ലേ​റെ പേ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട​തു​ണ്ട്. ഇ​തി​ൽ 4500 കു​ട്ടി​ക​ളാ​ണ്. അ​തേ​സ​മ​യം, പ​തി​ന​ഞ്ചി​ൽ താ​ഴെ ആ​ളു​ക​ളെ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ക​ട​ത്തി​വ​ട്ട​ത്.

Tags:    
News Summary - Gaza health workers helpless at Rafah border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.