വ്യാ​പാ​ര ക​രാ​റാ​യി; പ​ക​ര​ത്തീ​രു​വ 18 ശ​ത​മാ​നമാക്കി യു.​എ​സ്​, ഇ​ന്ത്യ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ല്ലെന്ന് ട്രംപ്

വാ​ഷി​ങ്ട​ൺ: മാ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​റാ​യി. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോമാ​യ ‘ട്രൂ​ത്തി’​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ക്കു​മേ​ൽ ചു​മ​ത്തി​യ 25 ശ​ത​മാ​നം​ പ​ക​ര​ത്തീ​രു​വ 18 ശ​ത​മാ​ന​മാക്കി താ​ഴ്ത്തി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച ട്രം​പ്, ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി നി​കു​തി പൂ​ജ്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി ഇ​ന്ത്യ അ​വ​സാ​നി​പ്പി​ക്കു​ക​യും യു.​എ​സി​ൽ​നി​ന്ന് കു​ടു​ത​ൽ എ​ണ്ണ വാ​ങ്ങു​ക​യും ചെ​യ്യും. ക​രാ​ർ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യോ​ട് തി​ങ്ക​ളാ​ഴ്ച ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ട്രം​പ് വ്യാ​പാ​ര​യു​ദ്ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ക്കു​മേ​ൽ 25 ശ​ത​മാ​ന​മാ​ണ് ഇ​റ​ക്കു​മ​തി തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്; റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നെതി​രെ 25 ശ​ത​മാ​നം അ​ധി​ക​മാ​യി പി​ഴ​ത്തീ​രു​വ​യും ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം വ​ഷ​ളാ​യ​ത്. വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​​ല്ല. ഇ​തി​നി​ടെ, യൂ​റോ​പ്യ​ൻ യു​നി​യ​നു​മാ​യും ഏ​താ​നും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ന്ത്യ വ്യാ​പാ​ര ക​രാ​റി​ൽ ഏ​​ർ​പ്പെ​ട്ടു​​കൊ​ണ്ടി​രി​ക്കെ​യാ​ണ് ട്രം​പി​ന്റെ പ്ര​ഖ്യാ​പ​നം.

യു.​എ​സി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കാ​ൻ മോ​ദി സ​മ്മ​തി​ച്ചു​വെ​ന്ന് ട്രം​പ് ‘ട്രൂ​ത്തി’​ൽ കു​റി​ച്ചു. ഇ​തു​വ​ഴി 50,000 കോ​ടി ഡോ​ള​റി​ന്റെ അ​ധി​ക വ്യാ​പാ​രം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ട്രം​പ്-​മോ​ദി സം​ഭാ​ഷ​ണം ഇ​ന്ത്യ​യി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 

ഇന്ത്യൻ കയറ്റുമതി ഉൽപന്നങ്ങൾക്ക് നേരത്തെ 50 ശതമാനം വരെ ഉയർന്നിരുന്ന നികുതിയാണ് ഇപ്പോൾ 18 ശതമാനമായി കുറച്ചിരിക്കുന്നത്. ഇത് ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേക്കാൾ കുറഞ്ഞ നിരക്കാണ്.

മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യം

  • ഇന്ത്യ: 18%
  • പാകിസ്താൻ: 19%
  • ഇന്തോനേഷ്യ: 19%
  • ബംഗ്ലാദേശ്: 20%
  • വിയറ്റ്നാം: 20%
  • ചൈന: 30% മുതൽ 35% വരെ (ഫലത്തിൽ)

ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ധാരണയായതോടെയാണ് നികുതി കുറയ്ക്കാൻ അമേരിക്ക തയാറായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പകരമായി ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴ നികുതിഇതോടെ ഒഴിവാക്കപ്പെട്ടു. റഷ്യക്ക് പകരം അമേരിക്കയിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപന്നങ്ങൾ എന്നിവ വാങ്ങാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

കരാറിന്റെ ഭാഗമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന പല നികുതികളും നിയന്ത്രണങ്ങളും ഒഴിവാക്കും. അമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യയിലെ വിപണിയിൽ 'സീറോ താരിഫ്' എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങും.

ഇന്ത്യക്ക് ലഭിക്കുന്ന ഗുണങ്ങൾ

കരാറിലൂടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കും. നികുതി കുറഞ്ഞതോടെ ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, ഐ.ടി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് മറ്റ് അയൽരാജ്യങ്ങളേക്കാൾ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കും. കൂടാതെ, ആഗോള നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിക്കുമെന്നും 'ചൈന പ്ലസ് വൺ' നയം വഴി കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Tags:    
News Summary - India-US Trade Deal Brings Tariffs To 18%, Lower Than China, Pakistan, Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.