ദ​ലൈ​ലാ​മക്ക് ഗ്രാമി പുരസ്കാരം

ലോ​സ് ആ​ഞ്ജ​ല​സ്: 68ാമ​ത് ഗ്രാ​മി അ​വാ​ർ​ഡിൽ മി​ക​ച്ച ഓ​ഡി​യോ ബു​ക്കി​നു​ള്ള പു​ര​സ്കാ​രം തി​ബ​ത്ത​ൻ ആ​ത്മീ​യാ​ചാ​ര്യ​ൻ ദ​ലൈ​ലാ​മ സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​വും റാ​പ്പ​ർ കെ​ൻ​ഡ്രി​ക്ക് ലാ​മ​ർ പു​ര​സ്കാ​ര പ്ര​ഭ​യി​ൽ തി​ള​ങ്ങി. ജി.​എ​ൻ.​എ​ക്സി​ന് ബെ​സ്റ്റ് റാ​പ് ആ​ൽ​ബം അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്.

മി​ക​ച്ച ആ​ൽ​ബ​മാ​യി പ്യൂ​ർ​ട്ടോ​റി​ക്ക​ൻ ഗാ​യ​ക​ൻ ബാ​ഡ് ബ​ണ്ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ല്ലി എ​ലി​ഷി​െ​ന്റ വൈ​ൽ​ഡ് ഫ്ല​വ​ർ മി​ക​ച്ച ഗാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റെ​ക്കോ​ഡ് ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം കെ​ൻ​ഡ്രി​ക്ക് ലാ​മ​റി​നും ല​ഭി​ച്ചു. മി​ക​ച്ച പു​തു​മു​ഖ ആ​ർ​ട്ടി​സ്റ്റാ​യി ഒ​ലി​വി​യ ഡീ​നും മി​ക​ച്ച പോ​പ് വോ​ക്ക​ൽ ആ​ൽ​ബ​ത്തി​ന് ലേ​ഡി ഗാ​ഗ​യും മി​ക​ച്ച പോ​പ് സോ​ളാ പെ​ർ​ഫോ​മ​ൻ​സി​ന് ലോ​ല യ​ങ്ങും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Grammy Award for the Dalai Lama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.