ഭീഷണി ഒഴിവാക്കിയാൽ സംഭാഷണത്തിന് തയാറെന്ന് ഇറാൻ പ്രസിഡന്റ്; ചർച്ചകൾക്ക് തുർക്കിയ മുൻകൈ എടുക്കുന്നുവെന്നാണ് റിപ്പോർട്ട്

തെ​ഹ്റാ​ൻ: രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്തി​യെ​ന്ന​തി​ന്റെ പേ​രി​ൽ യു.​എ​സു​മാ​യി ഉ​ട​ലെ​ടു​ത്ത പു​തി​യ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​ഷ​സ്കി​യാ​ൻ. ‘നീ​തി​യു​ക്ത​വും തു​ല്യ​ത​യു​ള്ള​തു​മാ​യ ച​ർ​ച്ച​ക​ൾ’ ന​ട​ത്ത​ണ​മെ​ന്ന് വി​ദേ​ശ​മ​ന്ത്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് പെ​ഷ​സ്കി​യാ​ൻ അ​റി​യി​ച്ച​ത്.

യു.​എ​സി​ന്റെ ഏ​ക​പ​ക്ഷീ​യ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന ഇ​റാ​​ൻ ആ​ദ്യ​മാ​യാ​ണ് വി​ശാ​ല ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പി.​ടി.​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ച​ർ​ച്ച​ക​ൾ​ക്ക് തു​ർ​ക്കി​യ മു​ൻ​കൈ എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. യു.​എ​സി​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് മേ​ഖ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ നീ​ക്കം.

അ​തേ​സ​മ​യം, ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ ച​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നി​ബ​ന്ധ​ന അ​വ​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ‘‘സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് മു​ന്നോ​ട്ടു​വ​ന്ന​തി​നോ​ട് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഭീ​ഷ​ണി​മു​ക്ത​വും അ​സാ​ധ്യ​മാ​യ പ്ര​തീ​ക്ഷ​ക​ളും ഇ​ല്ലാ​തെ​യു​മു​ള്ള ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ൽ ച​ർ​ച്ച​ക​ൾ സാ​ധ്യ​മാ​ണെ​ന്ന് ഞാ​ൻ ആ​വ​ർ​ത്തി​ക്കു​ന്നു.’’ -പെ​ഷ​സ്കി​യാ​ൻ എ​ക്സി​ൽ കു​റി​ച്ചു.

Tags:    
News Summary - Iran's president says it is ready to negotiate with the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.