മാസ്​ക്കും സാമൂഹിക അകലവുമില്ലാതെ ട്രംപി​െൻറ പരിപാടികൾ

വാഷിങ്​ടൺ: ​വൈറ്റ്​ ഹൗസിൽ ഡോണൾഡ്​ ട്രംപ്​ ആതിഥ്യം വഹിച്ചിരുന്ന ചടങ്ങുകൾ സാമൂഹിക അകലം പാലിക്കാതെയും മാസ്​ക്​ ധരിക്കാതെയുമായിരുന്നു. ഒക്​ടോബർ 26ന്​ ആമി കോണി ബാരെറ്റിനെ സുപ്രീംകോടതി ജഡ്​ജിയായി പ്രഖ്യാപിക്കുന്ന ചടങ്ങ്​ വൈറ്റ്​ഹൗസിലെ റോസ്​ ഗാർഡനിലാണ്​ നടന്നത​്. ഇൗ പരിപാടിയിൽ പ​െങ്കടുത്ത ട്രംപും മെലാനിയയും അടക്കം ഏഴ്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.

നോത്രദാം യൂനിവേഴ്​സിറ്റി പ്രസിഡൻറ്​ ജോൺ ജെൻകിൻസ്​, വൈറ്റ്​ഹൗസ്​ മുൻ കൗൺസിലർ കെലിൻ കോൺവേ, റിപ്പബ്ലിക്കൻ സെനറ്റർമാരായ മൈക്ക്​ ലീ, ടോം ടില്ലിസ്​ എന്നിവർക്കാണ്​ രോഗം ബാധിച്ചത​്​. ഇവരെല്ലാം അടുത്ത സീറ്റുകളിൽ ഇരുന്നവരായിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സീറ്റ്​ ക്രമീകരണം. പരിപാടി തുടങ്ങിയപ്പോൾ അപൂർവം പേരാണ്​ മാസ്​ക്​ ധരിച്ചിരുന്നത്​. പ്രസിഡൻഷ്യൽ സംവാദത്തിലും സമാന അവസ്ഥയായിരുന്നു. മെലാനിയ ഒഴികെ ട്രംപ്​ കുടുംബാംഗങ്ങൾ മാസ്​ക്​ ധരിച്ചിരുന്നില്ല.

ഇൗ ചടങ്ങിലുണ്ടായിരുന്ന കാമ്പയിൻ മാനേജർ ബിൽ സ്​റ്റെപിയൻ, ട്രംപി​െൻറ ഉപദേശക ഹോപ്​ ഹിക്​​സ്​ എന്നിവർക്ക്​ രോഗം കണ്ടെത്തി. ഹോപ്​ ഹിക്​​സിന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെയാണ്​ ട്രംപും മെലാനിയയും ടെസ്​റ്റ്​ നടത്തിയത്​. 

Tags:    
News Summary - Trump's programs without masks and social distances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.