വാഷിങ്ടൺ: ന്യൂയോർക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും.
മംദാനിയുടെ അഭ്യർഥന അംഗീകരിച്ച് നവംബർ 21ന് ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. മംദാനിയുടെ കടുത്ത വിമർശകനാണ് ട്രംപ്. നവംബർ നാലിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മംദാനിയുടെ വിജയം ന്യൂയോർക് നഗരത്തിന് സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധനയത്തെ വിമർശിച്ച മംദാനി ന്യൂയോർക് കുടിയേറ്റക്കാരാൽ ശക്തിപ്പെടുമെന്നും കുടിയേറ്റക്കാരൻ നയിക്കുമെന്നും തിരിച്ചടിച്ചു. ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‍ലിം വംശജനുമാണ് മംദാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.