ഡോ​ണ​ൾ​ഡ് ട്രം​പ്

ഇറാനെതിരെ ആക്രമണത്തിന് തയാർ; ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിങ്ടൺ: ഇ​റാ​നെ​തി​രെ സൈ​നി​ക ആ​ക്ര​മ​ണം ന​ട​ത്താ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഇ​റാ​ൻ ക​രാ​റി​ൽ ഏ​ർ​​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ട്രം​പി​ന്റെ ഭീ​ഷ​ണി. ഒ​രു വ​ലി​യ അ​ർ​മാ​ഡ ഇ​റാ​നെ ല​ക്ഷ്യ​മാ​ക്കി വ​ലി​യ വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്നു​ണ്ട്.

ഇ​റാ​ൻ വേ​ഗ​ത്തി​ൽ ന​ല്ല​തും നീ​തി​യു​ക്ത​വു​മാ​യ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ടു​ത്ത ആ​ക്ര​മ​ണം ഇ​തി​ലും മോ​ശ​മാ​യി​രി​ക്കു​മെ​ന്ന്, ജൂ​ണി​ൽ ഇ​റാ​ന്റെ മൂ​ന്ന് ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ യു.​എ​സ് ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തെ പ​രാ​മ​ർ​ശി​ച്ച് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പ്.

ഇറാനെതിരായ നീക്കത്തിന് സൗദി വ്യോമപാത നൽകില്ല; നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി

റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനിയൻ പ്രസിഡൻറ്​ മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തി​െൻറ നയം വ്യക്തമാക്കിയത്.

ഇറാ​െൻറ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സൗദി അറേബ്യ പൂർണ്ണമായും ബഹുമാനിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. മറ്റൊരു വിദേശ ശക്തിക്കും ഇറാനെതിരായ ആക്രമണങ്ങൾക്കായി സൗദിയുടെ ആകാശമോ മണ്ണോ വിട്ടുനൽകില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമാധാന ശ്രമങ്ങൾക്കാണ്​ സൗദിയുടെ പിന്തുണ. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും.

നന്ദി പറഞ്ഞ് ഇറാൻ

ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും മസൂദ് പെഷേഷ്കിയാൻ സൗദി കിരീടാവകാശിയുമായി പങ്കുവെച്ചു. ഇറാ​െൻറ പരമാധികാരത്തെ മാനിക്കുന്നതിൽ ഉറച്ച നിലപാട് സ്വീകരിച്ച സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡൻറ്​ പ്രശംസിക്കുകയും ചെയ്തു. മധ്യേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഈ ചർച്ച വലിയ പ്രാധാന്യമർഹിക്കുന്നു.

Tags:    
News Summary - Trump threatens Iran again, says he is ready to attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.