ന്യൂയോര്‍ക്ക്: സിറിയക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്. സുപ്രധാന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്നാണ് ഇതിനോടുള്ള സിറിയൻ ഭരണകൂടത്തിന്‍റെ പ്രതികരണം.
ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് യു.എസ് പിൻവലിച്ചത്.
മെയ് മാസത്തിൽ മിഡിൽ ഈസ്റ്റ് സന്ദർശന വേളയിൽ, സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും യു.എസ് പിൻവലിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പ് നൽകിയിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് ബഷർ അൽ അസദിന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ ഇപ്പോഴും ബാധകമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
മെയിൽ റിയാദിൽ നടന്ന സൗദി-യു.എസ് നിക്ഷേപ ഉച്ചകോടിയിൽ വെച്ച് സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇതിനുപിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി സിറിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.