'രണ്ടു തവണ വോട്ടു ചെയ്യൂ...'- ട്രംപി​െൻറ പ്രസ്​താവനയിൽ വിവാദം; ഫെയ്​സ്​ബുക്കും ട്വിറ്ററും പരാമർശം നീക്കി

ന്യൂയോർക്ക്​: നവംബർ മൂന്നിന്​ നോർത്ത്​ കരോളിനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു തവണ വോ​ട്ട്​ ചെയ്യൂ എന്ന ട്രംപി​െൻറ പരാമർശം വിവാദ മായി. നോർത്ത്​ കരോളിനയിലെ ഒരു വെബ്​സൈറ്റിന്​ നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിൽ എത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ ഡെമോക്രാറ്റിക്​ സ്​ഥാനാർഥികൾ ട്രംപിനെതിരെ രംഗത്തെത്തി. നിയമ വിരുദ്ധ പ്രവർത്തനത്തിന്​ ആഹ്വാനം ചെയ്​ത പ്രസിഡൻറി​െൻറ വീഡിയോ ഫേസ്​ബുക്കും ട്വിറ്ററും നീക്കി.

'' വ്യാജ വോട്ട്​ തടയുകയെന്ന ഞങ്ങളുടെ പോളിസിയുടെ ഭാഗമായാണ്​ ട്രംപി​െൻറ പ്രസ്​താവന നീക്കുന്നത്​''- ഫേസ്​ബുക്ക്​ അധികൃതർ അറിയിച്ചു.

'ദി പൊളിറ്റിക്കോ' എന്ന തെരഞ്ഞെടുപ്പ്​​ കമ്പനിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ട്രംപ്​ വിവാദ പരാമാർശം നടത്തിയത്​. രണ്ട് തവണ വോട്ടുചെയ്യാനാവശ്യപ്പെടുന്ന ട്രംപി​െൻറ വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

കോവിഡ്​ പശ്ചാത്തലത്തിൽ നോർത്ത്​ കരോളിനയിൽ അടക്കം ചില സംസ്​ഥാനങ്ങളിൽ മെയിലിലൂടെയാണ്​ വോട്ടെടുപ്പ് നടത്തുന്നത്. ഒരേ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പക്ഷെ രണ്ടു തവണയല്ല', സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു . നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും ഡെമോക്രാറ്റ് കൂടിയായ സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍, വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന്​ വൈറ്റ്​ഹൗസ്​ വൃത്തങ്ങൾ അറിയിച്ചു. മെയിലിലൂടെയുള്ള വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും അതിനു കഴിഞ്ഞിട്ടില്ലെങ്കിൽ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡൻറ്​ നിര്‍ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.