ഡോണൾഡ് ട്രംപ്
മിയാമി: ഇറാനുമായി ചർച്ചക്ക് താൽപ്പര്യമില്ലെന്നും ആ രാജ്യത്തിന്‍റെ സൈന്യവും ഭരണാധികാരികളും ഇല്ലാത്തായാൽ മാത്രമേ യുദ്ധം അവസാനിക്കാൻ സാധ്യതയുള്ളുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ എല്ലാ നേതാക്കളും കൊല്ലപ്പെടുകയും ഇറാനിയൻ സൈന്യം നശിപ്പിക്കപ്പെടുകയും ചെയ്താൽ വ്യോമാക്രമണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച യുണ്ടാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. "ചിലപ്പോൾ, 'ഞങ്ങൾ കീഴടങ്ങുന്നു' എന്ന് പറയാൻ ആരും അവശേഷിക്കുമെന്ന് ഞാൻ കരുതുന്നില്ല," ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
അതേസമയം യുദ്ധം ഇപ്പോൾ തന്നെ സങ്കീർണമാണെന്നും ഇതിലേക്ക് കുർദുകളെ അയച്ച് അവർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍."നിങ്ങൾക്കറിയാവുന്നത് പോലെ, ഞങ്ങൾ കുർദുകളുമായി വളരെ സൗഹൃദത്തിലാണ്. എന്നാൽ നിലവിൽ സങ്കീർണ്ണമായ ഈ യുദ്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആ തീരുമാനം മാറ്റിയിട്ടുണ്ട്. കുർദുകളുടെ ഇടപെടല്‍ ഞാൻ ആഗ്രഹിക്കുന്നില്ല"- ട്രംപ് വ്യക്തമാക്കി.
ഇതിനിടെ ഇറാനിൽ 230ലേറെ പ്രദേശങ്ങളിൽ ബോംബാക്രമണം നടന്നു. തെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചു. ഇറാനുനേരയുള്ള യു.എസ്- ഇസ്രായേൽ ആക്രമണം രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.