വാഷിങ്ടൺ: ദേഷ്യം നിയന്ത്രിക്കാൻ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണണമെന്ന് ഗ്രെറ്റ തുൻബർഗിനെതിരെ വിമർശനവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗസ്സയിലേക്കുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിൽ പങ്കെടുത്തതിന് ഇസ്രായേൽ ഗ്രേറ്റയെ നാടുകടത്തിയിതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. പ്രശ്നക്കാരിയെന്നാണ് ട്രംപ് ഗ്രെറ്റയെ വിശേഷിപ്പിച്ചത്.
ഗസ്സയിലേക്ക് തിരിച്ച ഫ്ലോട്ടില ഷിപ്പിലുണ്ടായിരുന്ന 171 സാമൂഹ്യ പ്രവർത്തകരെയാണ് ഇസ്രയേൽ നാടുകടത്തിയത്. ഗാസയിലെ ഇസ്രയേൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെ 40 ബോട്ടുകളെ ഇസ്രയേൽ തടയുകയും 450ഓളം പേരെ തടവിലാക്കുകയും ചെയ്തു. പിടിച്ചെടുത്ത കപ്പലുകളിൽ മാനുഷിക സഹായത്തിനുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സഹായം നൽകാനെന്ന പേരിൽ ഏറ്റുമുട്ടൽ നടത്താനാണ് ഇവർ ശ്രമിച്ചതെന്നും ഇസ്രേയേൽ ആരോപിച്ചു.
2007ൽ ഹമാസ് പ്രദേശത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതുമുതൽ ആയുധക്കടത്ത് തടയുന്നതിനായി ഇസ്രായേലും ഈജിപ്തും ഗസ്സക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനു ശേഷം ഉപരോധം മറികടക്കുന്നതിനായി ഫലസ്തീൻ ആക്ടിവിസ്റ്റുകൾ ഫ്ലോട്ടിലകൾ അയച്ചിരുന്നു. 2010ലെ മാവി മർമാര സംഭവത്തെ തുടർന്ന് 2011ൽ ഒരു സ്വതന്ത്ര യു.എൻ അന്വേഷണ ഏജൻസി അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ഇസ്രായേലിനെ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.