റിയോഡി ജനീറോ: യു.എസ് പ്രസിഡന്റ് ട്രംപ് ഒരു പുതിയ ഐക്യരാഷ്ട്രസഭ സൃഷ്ടിക്കാൻ നിർദേശിക്കുന്നുവെന്നും അതിന്റെ ഉടമ ആവാൻ ശ്രമിക്കുന്നുവെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ ഭൂരഹിത ഗ്രാമീണ തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകം ഒരു വളരെ നിർണായക രാഷ്ട്രീയ നിമിഷത്തെ അഭിമുഖീകരിക്കുകയാണെന്നും ബഹുരാഷ്ട്രവാദം തള്ളിക്കളയുകയും ഏകപക്ഷീയവാദത്തിന് അനുകൂലമായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ശക്തരായവരുടെ നിയമം അന്താരാഷ്ട്ര ബന്ധങ്ങളെ കൂടുതൽ കൂടുതൽ രൂപപ്പെടുത്തുന്നുവെന്നും യു.എൻ ചാർട്ടർ ‘കീറിമുറിക്കപ്പെടുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിന് ഒരു അന്താരാഷ്ട്ര പ്രതികരണം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനായി സമീപ ആഴ്ചകളിൽ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് റഷ്യ, ചൈന, ഇന്ത്യ, ഹംഗറി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായുള്ള ചർച്ചകളെ ഉദ്ധരിച്ച് ലുല പറഞ്ഞു.
ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ‘ലോകത്തിലെ ഏതൊരു രാജ്യത്തിന്റെയും ആയുധബലവും അസഹിഷ്ണുതയും’ നിലനിൽക്കുന്നത് തടയുന്നതിനുമായി അന്താരാഷ്ട്ര യോഗത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും അദ്ദേഹം എന്തെങ്കിലുമൊക്കെ പറയുമെന്നും ലോകം എല്ലാ ദിവസവും അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണെന്നും ലുല ഡ സിൽവ പറഞ്ഞതായി ബ്രസീലിലെ ഫോൾഹ ഡി സാവോ പോളോ പത്രം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് സംരക്ഷിക്കണമെന്ന് ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനോട് ആവശ്യപ്പെട്ടുകൊണ്ട് ലുല ഫോൺ സംഭാഷണം നടത്തിയിരുന്നു അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ
അന്താരാഷ്ട്ര സമൂഹത്തിൽ അവശേഷിക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കണമെന്നും ലോകമെമ്പാടും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.