അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി ഡോണൾസ് ട്രംപ്

വാഷിങ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ്. വാഷിങ്ടണ്ണിൽ തീവ്ര വലതുപക്ഷ സംഘടനയായ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനോട് തോറ്റതിനു പിന്നാലെ വൈറ്റ് ഹൗസിൽനിന്ന് മടങ്ങിയ ട്രംപ്, 18 മാസത്തിനിടെ ആദ്യമായാണ് വാഷിങ്ടണ്ണിൽ എത്തുന്നത്. 'ഞാൻ എപ്പോഴും പറയും, ഞാൻ ആദ്യമായി ഓടി, വിജയിച്ചു, പിന്നെ രണ്ടാമതും ഓടി, കൂടുതൽ നന്നായി ചെയ്തു' -ട്രംപ് പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് 10 മില്യൺ വോട്ടുകൾ അധികം നേടാനായെങ്കിലും ബൈഡനൊപ്പം എത്താൻ കഴിഞ്ഞിരുന്നില്ല.

തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ്ങാണ് ട്രംപിന് തിരിച്ചടിയായത്. നാടിനെ നേരെയാക്കുന്നതിന് നമുക്ക് അത് വീണ്ടും ചെയ്യേണ്ടി വരുമെന്നും വരാനിരിക്കുന്ന ആഴ്‌ചകളിലും മാസങ്ങളിലും കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

Tags:    
News Summary - Trump hints at 2024 presidential bid in Washington address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.