എച്ച്-വൺ ബി വിസ: പുതിയ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: എച്ച്-വൺ ബി വിസയുള്ളവര്‍ക്ക് അമേരിക്കയിലേക്ക് തിരികെ വരാൻ നിബന്ധനകളിൽ ഇളവ് അനുവദിച്ച് ട്രംപ് ഭരണകൂടം. കാലാവധിയുള്ള എച്ച്- വൺ ബി വിസയുള്ളവര്‍ക്ക് മടങ്ങി വരാനും നിരോധനം നടപ്പാക്കിയതിന് മുമ്പുണ്ടായിരുന്ന ജോലിയില്‍ തിരികെ പ്രവേശിക്കാനും മാത്രമാണ് ഇളവ് അനുവദിക്കുന്നത്. ഇത്തരത്തിൽ വരുന്നവര്‍ക്ക് ഭാര്യ, കുട്ടികൾ അടക്കം കുടുംബത്തെ കൊണ്ടു വരാനും കഴിയുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വ്യക്തമാക്കുന്നത്.

എച്ച്-വൺ ബി വിസ കൈവശമുള്ള സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാം. എന്നാല്‍, മടങ്ങി വരുന്നവർ കോവിഡ് വൈറസ് ആഘാതത്തില്‍ പ്രതിസന്ധിയിലായ യു.എസ് സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചു വരവിന് ഗുണം ചെയ്യുന്നവർ ആയിരിക്കണമെന്നാണ് നിബന്ധന.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് സാധുവായ വിസയുണ്ടെങ്കില്‍ യാത്രാ വിലക്കുണ്ടാകില്ല.

ജൂണ്‍ 22നാണ് പുതിയ എച്ച്-വൺ ബി വിസ നൽകുന്നത് ട്രംപ് ഭരണകൂടം നിര്‍ത്തിവെച്ചത്. കൂടാതെ, പല മേഖലകളിലും നിലവിലുള്ള എച്ച്-വൺ ബി വിസക്കാർ ജോലിയിൽ പ്രവേശിപ്പിക്കുന്നതും വിലക്കി‍യിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.