കുശ് ദേശായി
വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ വംശജനും മാധ്യമപ്രവർത്തകനുമായ കുശ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചത്.
2024ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷന്റെ കമ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അയോവയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായും ദേശായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെൻസിൽവാനിയ അടക്കം തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറുമായിരുന്നു. ഏഴ് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.