വാഷിങ്ടൺ: എല്ലാം തേൻറതെന്ന് വിശ്വസിച്ച്, കാമറക്കണ്ണുകളെ അമിതമായി പ്രണയിച്ച്, വസ്തുതകൾക്കു പകരം വാദങ്ങൾ അടിച്ചേൽപിച്ച് അമേരിക്കയെയും ഒപ്പം ലോകത്തെയും കാൽകീഴിൽ നിർത്തിയ ട്രംപ് യുഗത്തിന് വിട. ഇനിയുമേറെ കാലം അമേരിക്ക ഭരിക്കാമെന്ന കണക്കുകൂട്ടലുകൾ ജനം ബാലറ്റിൽ തെറ്റിച്ചതോടെ സ്വപ്നങ്ങൾ ബാക്കിയാക്കി വൈറ്റ്ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഡോണൾഡ് ട്രംപും പത്നി മെലാനിയയും എയർഫോഴ്സ് വൺ വിമാനം കയറി.
നിയുക്ത പ്രസിഡൻറ് അധികാരമേറുന്ന ചടങ്ങിൽ അതിഥിയാകുകയെന്ന പതിവ് തെറ്റിച്ച് രാജ്യം കാത്തിരുന്ന പ്രൗഢമായ മുഹൂർത്തത്തിന് മണിക്കൂറുകൾ മുന്നേയാണ് ട്രംപ് വൈറ്റ്ഹൗസും വാഷിങ്ടണും വിട്ടത്. ഇനിയും വരുമെന്നും അത് മറ്റൊരു രൂപത്തിലാകുമെന്നും, തന്നെ കാത്തിരുന്ന ചുരുക്കം അനുയായികളോട് പറഞ്ഞായിരുന്നു മുൻ പ്രസിഡൻറിെൻറ യാത്ര.
അധികാരം നഷ്ടപ്പെട്ടതറിഞ്ഞ് ഭരണ സിരാ കേന്ദ്രമായ കാപിറ്റോളിൽ തെമ്മാടിക്കൂട്ടത്തെ ഇളക്കിവിട്ട് നിരവധി പേരുടെ മരണത്തിനിടയാക്കിയ ദുരന്തം ആവർത്തിക്കാതിരിക്കാൻ വൻ സുരക്ഷാ സന്നാഹമായിരുന്നു ബുധനാഴ്ച വാഷിങ്ടണിൽ ഒരുങ്ങിയത്.
യാത്ര പറഞ്ഞിറങ്ങുംമുമ്പ് വൈറ്റ്ഹൗസിൽ തെൻറ പിൻഗാമിക്ക് കൈമാറാനായി ട്രംപ് പ്രത്യേകം കത്ത് വെച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ സമയം 8.12നായിരുന്നു ട്രംപ് ആദ്യം മറൈൻ വൺ ഹെലികോപ്റ്ററിലും പിന്നീട് എയർഫോഴ്സ് വൺ വിമാനത്തിലും കയറിയത്. മാർ-എ-ലാഗോയിലേക്കായിരുന്നു യാത്ര. അവിടെയിരുന്നാകും അധികാരാരോഹണ ചടങ്ങ് നിരീക്ഷിക്കുക.
1869നു ശേഷം ആദ്യമായാണ് ഒരു പ്രസിഡൻറ് പിൻഗാമിയുടെ അഭിഷേക ചടങ്ങ് ബഹിഷ്കരിക്കുന്നത്. നാടുവിടും മുമ്പ് സ്റ്റീവ് ബാനൺ, റാപ് ഗായകൻ ലിൽ വെയ്ൻ എന്നിവരുൾപെടെ 72 പേർക്ക് ട്രംപ് മാപ്പ് നൽകിയിരുന്നു.
തെരഞ്ഞെടുപ്പിൽ ദയനീയമായി കീഴടങ്ങിയിട്ടും അവസാനം വരെ തോൽവി സമ്മതിക്കാൻ ട്രംപ് കൂട്ടാക്കിയിരുന്നില്ല. വിചിത്രമായ കളികളും ഇതിെൻറ ഭാഗമായി അമേരിക്ക സാക്ഷ്യം വഹിക്കേണ്ടിവന്നു. എന്നാൽ, കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും പ്രസിഡൻറായി ബൈഡനും രാജ്യത്തിെൻറ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡൻറായി കമല ഹാരിസും വിജയിക്കുേമ്പാൾ രാജ്യവും ഒപ്പം ലോകവും പ്രതീക്ഷയിലാണ്. മുന്നേ കഴിഞ്ഞുപോയ വനിതകൾക്ക് ഈ അധികാര മുഹൂർത്തം സമർപ്പിക്കുകയാണെന്ന് കമല ഹാരിസ് പറഞ്ഞു.
പുതിയ പ്രസിഡൻറിെൻറ അധികാരാരോഹണ ചടങ്ങിനോടനുബന്ധിച്ച് വാഷിങ്ടൺ നഗരം വിനോദ സഞ്ചാരികളാൽ നിറയുന്നതിന് പകരം ഇത്തവണ കനത്ത സൈനിക സുരക്ഷയിലാണ്. നിരവധി ചെക്പോയിൻറുകൾ സ്ഥാപിച്ചാണ് അധികൃതർ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.