ഉയിഗുർ മുസ്‍ലിംകൾക്കെതിരായ ചൂഷണം: ചൈനക്കെതിരായ പ്രമേയത്തിൽ വിട്ടുനിന്ന് ഇന്ത്യ

വാഷിങ്ടൺ: ചൈനയിലെ ഷിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചർച്ച വേണോയെന്ന് തീരുമാനിക്കുന്നതിനായി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. ചൈനയിൽ ഉയിഗുർ മുസ്‍ലിംകൾ ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്ന മേഖലയാണ് ഷിൻജിയാങ്.

ഷിൻജിയാങിൽ ചർച്ച വേണോയെന്ന ​പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ. കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്‍ലാൻഡ്, നോർവേ, സ്വീഡൻ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 17 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 19 പേർ എതിർത്തു.

ചൈന, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളാണ് എതിർത്തത്. ഇന്ത്യ, ബ്രസീൽ, മെക്സികോ, യുക്രെയ്ൻ തുടങ്ങിയ 11 രാജ്യങ്ങൾ വിട്ടുനിന്നു. അതേസമയം, ​പ്രമേയം മനുഷ്യാവകാശ കൗൺസിലിൽ പാസാകാതിരുന്നതിൽ വ്യാപകമായ വിമർശനം ഉയർന്നുണ്ട്.

Tags:    
News Summary - Treatment of Uyghur Muslims: India among 11 nations to abstain on vote against China at UNHRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.