ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരിച്ച് ലോകാരോഗ്യസംഘടന; യാത്രാനിയന്ത്രണം ആവശ്യ​മില്ലെന്ന് പ്രതികരണം

വാഷിങ്ടൺ: ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലേത് ലോ റിസ്ക് കാറ്റഗറിയിലുള്ള നിപ വ്യാപനമാണെന്നും ഇപ്പോൾ യാത്രാ നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ലെന്നും ദേശീയതലത്തിലോ ആഗോളതലത്തിലോ ഇതുമൂലം ആശങ്കയില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ അന്താരാഷ്​ട്രതലത്തിലോ നിപ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു യാത്രനിയന്ത്രണത്തിനും ശിപാർശ ചെയ്യില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.പശ്ചിമ ബംഗാളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗം പടരാതിരിക്കാൻ തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്ത് എന്ന പോലെയുള്ള കർശന പരിശോധന ഏർപ്പെടുത്തി. പശ്ചിമബംഗാളിൽ നിന്നെത്തുന്ന യാത്രക്കാരെ ഈ രാജ്യങ്ങൾ പ്രത്യേക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 

Tags:    
News Summary - 'Travel curbs not needed': WHO reacts as India reports Nipah virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.