പ്രധാനമന്ത്രി കാർണിയുമായുള്ള തർക്കം തുടരുന്നതിനിടെ യു.എസി ന് വിൽക്കുന്ന എയർ ക്രാഫ്റ്റുകൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേൽ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി മാർക്ക് കാർണിയുമായിട്ടുള്ള തർക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയർക്രാഫ്റ്റുകൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേൽ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാൽ കാനഡയിൽ നിന്നുള്ള സാധനങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.

ജോർജിയ ആസ്ഥാനമായുള്ള ഗൾഫ് സ്ട്രീം എയറോസ്പേസ് സാവന്നയിൽ നിന്ന് ജെറ്റ് വാങ്ങാൻ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താൻ കാനഡ തയാറായില്ലെങ്കിൽ യു.എസിൽ നിന്നുള്ള എല്ലാ എയർ ക്രാഫ്റ്റുകൾക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയർത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്നാണ് ഭീഷണി. 

Tags:    
News Summary - us's tariff threat on canada aircraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.