അബുജ: നൈജീരിയയിൽ തിരക്കേറിയ വ്യാപാര കേന്ദ്രം പ്രളയത്തിൽ മുങ്ങിയതോടെ 88 പേർ മരിച്ചു. നൈജർ സംസ്ഥാനത്തെ പ്രധാന നഗരവും വ്യാപാര കേന്ദ്രവുമായ മോക്വയിലാണ് വ്യാഴാഴ്ച വെള്ളപ്പൊക്കമുണ്ടായത്. നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മണിക്കൂറുകളോളം നീണ്ടുനിന്ന പേമാരിയാണ് പ്രളയത്തിന് കാരണം. സമീപ പ്രദേശത്തെ അണക്കെട്ട് തകർന്നത് സ്ഥിതി കൂടുതൽ വഷളാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽനിന്നുള്ള വ്യാപാരികളുടെയും വടക്കൻ പ്രദേശങ്ങളിലെ കർഷകരുടെയും പ്രധാന മാർക്കറ്റാണ് മോക്വ.
കഴിഞ്ഞ സെപ്റ്റംബറിൽ വടക്കു കിഴക്കൻ മൈദുഗുരിയിൽ പേമാരിയെ തുടർന്ന് അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ 30 പേർ മരിക്കുകയും ദശലക്ഷക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയുംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.