കാലൊടിഞ്ഞ അച്ഛനെ പരിചരിച്ച് രണ്ട് വയസുകാരി; ഈ വീഡിയോ കാണൂ

കാലൊടിഞ്ഞ ഒരു അച്ഛനെ രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് പരിചരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുകാലുകളിലും പ്ലാസ്റ്റർ ഇട്ട പിതാവ് വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. അച്ഛനെ നടക്കാനും കസേരയിൽ ഇരിക്കാനും സഹായിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


കൊച്ചുകുട്ടിയുടെ സഹാനുഭൂതി എല്ലാവരേയും വിസ്മയിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ വീഡിയോ ഇതിനകം 20 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോ കാഴ്ചക്കാരുടെ ഹൃദയം സന്തോഷം കൊണ്ട് നിറക്കുമെന്ന് തീർച്ച."എന്തൊരു കുഞ്ഞ് സഹായി. ഈ ആഴ്‌ച നിങ്ങൾ കാണുന്ന ഏറ്റവും ഹൃദയസ്‌പർശിയായ വീഡിയോകളിൽ ഒന്ന്" -വീഡിയോ അടിക്കുറിപ്പിൽ പറയുന്നു. 

Tags:    
News Summary - Toddler has the sweetest gesture for her injured father. Viral video is too adorable to miss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.