നിരോധിക്കാനുള്ള ട്രംപിൻെറ തീരുമാനത്തിനെതിരെ ടിക്​ടോക്​

വാഷിങ്​ടൺ: ടിക്​ടോക്​ നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ തീരുമാനത്തിനെതിരെ ആപ്​ ഉടമസ്ഥരായ ചൈനീസ്​ കമ്പനി ബൈറ്റ്​ഡാൻസ്​ നിയമനടപടി സ്വീകരിക്കുന്നു. ട്രംപ്​ ഭരണകൂടത്തിനെതിരെ ബൈറ്റ്​ഡാൻസ്​ അമേരിക്കൻ ഫെഡറൽ കോടതിയിൽ പരാതി നൽകി.

അധികാരത്തിന്​ പുറത്തുള്ള കാര്യങ്ങളാണ്​ ട്രംപ്​ ചെയ്​തതെന്നും അമേരിക്കൻ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. രാഷ്​ട്രീയ കാരണങ്ങളാണ്​ അമേരിക്കയിൽ ടിക്​ടോക്​ നിരോധിക്കാനുള്ള തീരുമാനത്തിന്​ പിന്നിലുള്ളത്​.

ദശലക്ഷക്കണക്കിന്​ അമേരിക്കക്കാർ ഒത്തുചേരുന്ന ഒാൺലൈൻ സമൂഹത്തെ ഇല്ലാതാക്കുകയാണ്​ ട്രംപി​െൻറ പ്രവൃത്തികളിലൂടെ സംഭവിക്കുന്നതെന്നും ബൈറ്റ്​ഡാൻസ്​ ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കൻ സർക്കാർ ഇതിനോട്​ പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.