ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ച മൂന്നു പേർ അറസ്റ്റിൽ

ഹോങ്കോങ്: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിനിടെ ചൈനീസ് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്നുപേരെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു.

ഹോങ്കോങ്ങിൽ നടന്ന ഇറാനുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് സംഭവം. ചൈനയുടെ ദേശീയ ഗാനം ആലപിച്ചപ്പോൾ പുറംതിരിഞ്ഞിരുന്നതിനാണ് നടപടി.

ഒരു വനിതയുൾപ്പെടെ രണ്ടുപേരാണ് അറസ്റ്റിലായത്. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ തടവും 5.30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

Tags:    
News Summary - Three people were arrested for insulting the Chinese national anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.