കാലിഫോർണിയയിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

വാഷിങ്ടൺ: ലോസ് എയ്ഞ്ചൽസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. ഒരു മാസത്തിനിടെ ഇത് ആറാം തവണയാണ് കാലിഫോർണിയയിൽ സമാനസംഭവം ആവർത്തിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് വെടിവെപ്പുണ്ടായതെന്ന് ലോസ് എഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ബെവർലി ക്രെസ്റ്റ് എന്ന സ്ഥലത്താണ് വെടിവെപ്പുണ്ടായത്.

മൂന്ന് പേർക്ക് വാഹനത്തിനുള്ളിൽ വെച്ചാണ് വെടിയേറ്റത്. നാല് പേർക്ക് പുറത്തുവെച്ചും വെടിയേറ്റു. അതേസമയം, വെടിയേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, വെടിവെപ്പിന്റെ കാരണത്തെ കുറിച്ചുള്ള സൂചനകളും പുറത്തുവന്നിട്ടില്ല. അക്രമി പൊലീസ് കസ്റ്റഡിയിലുണ്ടോ എന്നതും സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.

നേരത്തെ ലോസ് എഞ്ചൽസിലെ ഡാൻസ് ഹാളിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹാഫ് മൂൺ ബേ ഫാംസിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Three dead, 4 injured in latest mass shooting in California, sixth attack this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.