ഇത്​ 2020 മാർച്ചല്ല; ഒമി​ക്രോണിനെ നേരിടാൻ യു.എസ്​ ഒരുങ്ങിയെന്ന്​ ബൈഡൻ

വാഷിങ്​ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തെ നേരിടാൻ യു.എസ്​ ഒരുങ്ങിയെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. ഒമിക്രോൺ സംബന്ധിച്ച്​ ജാഗ്രത വേണമെന്നും എന്നാൽ, ആശങ്കക്ക്​ അടിസ്ഥാനമില്ലെന്നും ബൈഡൻ പ്രതികരിച്ചു. യു.എസിൽ ഒമിക്രോൺ പടരുന്നതിനിടെയാണ്​ ബൈഡന്‍റെ പരാമർശം.

ഒമിക്രോണിനെ നേരിടാൻ അഞ്ച്​ ലക്ഷം പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്​ മാർച്ച്​ 2020 അല്ല. 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്​. നമുക്ക്​ കോവിഡ്​ പ്രതിരോധത്തിനായി ഒരുങ്ങാമെന്നും ബൈഡൻ പറഞ്ഞു. ഒമിക്രോണിനെ നേരിടാൻ ലോകാരോഗ്യ സംഘടനക്ക്​ 580 മില്യൺ ഡോളറിന്‍റെ അധികസഹായം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ലോകത്ത്​ വീണ്ടും കോവിഡ്​ വ്യാപനമുണ്ടാവുമെന്ന്​ ലോകാരോഗ്യസംഘടന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിവിധ രാജ്യങ്ങൾ നിയന്ത്രണവുമായി രംഗത്തെത്തുന്നത്. മുൻഗണന വിഭാഗങ്ങൾക്ക്​ നാലാം ഡോസ്​ വാക്സിൻ നൽകാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. ഒമിക്രോൺ പശ്​ചാത്തലത്തിൽ വിവിധ ​യുറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - "This Is Not March 2020": Amid Omicron Surge, Joe Biden Says US Prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.