ഇസ്‍ലാമാബാദ്: മൈക്കിൽ നിന്നുള്ള അനൗൺസ്മെന്റിന് കാത്തിരിക്കുകയാണ് പാകിസ്‍താനി സ്റ്റേഡിയത്തിലെത്തിയ ആ ജനക്കൂട്ടം. ആ സ്റ്റേഡിയത്തിലെ പിച്ചിൽ ഒരു അത്‍ലറ്റോ മറ്റ് കളിക്കാരോ പോലും ഇല്ല. ഏതെങ്കിലും ഒരു സ്പോർട്സ് പരിപാടിയുടെ ഫലം കാത്തിരിക്കുകയല്ല 30,000ത്തോളം വരുന്ന ആ ജനക്കൂട്ടം.
പാകിസ്താനിലെ തൊഴിലില്ലായ്മയുടെ ഭീകരതയിലേക്ക് വിരൽ ചൂണ്ടുന്ന കാഴ്ചയാണിതെന്ന് പറഞ്ഞാണ് നെറ്റിസൺസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
പാകിസ്താനിലെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് പങ്കെടുക്കാൻ എത്തിയതാണ് ആ ജനക്കൂട്ടം. 1667 ഒഴിവുകളാണ് പൊലീസിൽ ഉള്ളത്. അതിലേക്ക് ചുരുങ്ങിയത് 32,000 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഡിസംബർ 31നായിരുന്നു പരീക്ഷ.
ലോകം മുഴുവൻ അനുഭവിക്കുന്ന പ്രധാന പ്രശ്നമായി തൊഴിലില്ലായ്മ മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്ന വാർത്ത പുറത്ത് വന്നത്. ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായാണ് വർധിച്ചത്. 16 മാസത്തെ ഏറ്റവും ഉയർന്ന നിലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.