നെതർലൻഡ്സിൽ തീവ്ര വലതുപക്ഷം സഖ്യപിന്തുണയിൽ അധികാരത്തിലേക്ക്

ആംസ്റ്റർഡാം: ഇസ്‍ലാം വിരുദ്ധതയിലൂടെ ശ്രദ്ധ നേടിയ തീവ്രവലതുപക്ഷ നേതാവ് ഗീർട്ട് വിൽഡേഴ്സ് നെതർലൻഡ്സിൽ സഖ്യ പിന്തുണയോടെ അധികാരത്തിലേക്ക്. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ അദ്ദേഹത്തിന്റെ ഫോർ ഫ്രീഡം പാർട്ടിക്ക് സഖ്യ സർക്കാർ രൂപവത്കരിക്കാൻ വിവിധ കക്ഷികളുമായി ചർച്ച നടത്തുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡച്ച് പതിപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട വിൽഡേഴ്സ്, യൂറോപ്യൻ യൂനിയൻ വിടുക, കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വീകരിക്കുന്നത് പൂർണമായി നിർത്തുക തുടങ്ങിയവയിൽ ഊന്നിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. നേരത്തെ കടുത്ത ഇസ്‍ലാം വിമർശകനായിരുന്ന അദ്ദേഹം ഇത്തവണത്തെ പ്രചാരണത്തിൽ അക്കാര്യത്തിൽ തീവ്രത പുലർത്തിയിരുന്നില്ല. മിതവാദ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനാണ് തീവ്രത കുറച്ചത് എന്നാണ് വിലയിരുത്തൽ.

Tags:    
News Summary - The Netherlands underestimated the far right – and Geert Wilders’ victory is the result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.