"ലോക മുസ്‍ലിംകൾ ഒന്നിക്കണം" ട്രംപിനും നെതന്യാഹുവിനും എതിരെ ആയത്തുല്ല നാസര്‍ മകരേം ശീറാസി

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനും എതിരെ ഇറാനിലെ ഉന്നത ഷിയ പുരോഹിതന്‍ ഗ്രാന്‍ഡ് ആയത്തുല്ല നാസര്‍ മകരേം ശീറാസി. ലോക മുസ്‍ലിംകൾ ഇവർക്കെതിരെ ഒരുമിച്ചു നിൽക്കണമെന്നും ഇവർ ദൈവത്തിന്‍റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

നേതാവിനെയോ മര്‍ജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന വ്യക്തിയോ ഭരണകൂടമോ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആൾ (മുഹരിബ്) ആണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ നിയമപ്രകാരം മുഹരിബ് ആയി കുറ്റം ചുമത്തപ്പെടുന്നയാള്‍ക്ക് വധശിക്ഷ, കുരിശിലേറ്റല്‍, അവയവങ്ങള്‍ മുറിച്ചുമാറ്റല്‍, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുകയെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

മുസ്‌ലിംകൾ കടമ നിര്‍വഹിക്കാനുള്ള പോരാട്ടത്തിനിടയില്‍ എന്തെങ്കിലും കഷ്ടപ്പാടുകളോ നഷ്ടങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ദൈവമാര്‍ഗത്തില്‍ പോരാടിയതിനുള്ള ഫലം അവര്‍ക്ക് ലഭിക്കുമെന്നും ശീറാസി പറയുന്നു.

Tags:    
News Summary - "The Muslims of the world must unite" Ayatollah Nasser Makarem Shirazi against Trump and Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.