ധാക്ക: ധാക്ക യൂനിവേഴ്സിറ്റി സെൻട്രൽ സ്റ്റുഡന്റ്സ് യൂണിയൻ (ഡി.യു.സി.എസ്.യു) തെരഞ്ഞെടുപ്പിൽ ഇസ്‍ലാമി ഛത്ര ശിബിരിന് വൻ വിജയം. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 28 ഡി.യു.സി.എസ്.യു സീറ്റുകളിൽ 23ലും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി പിന്തുണയുള്ള വിദ്യാർഥി സംഘടനയായ ഐ.സി.എസിന്റെ പാനൽ വിജയിച്ചു.
ഐ.സി.എസ് സ്ഥാനാർഥി ഷാദിക് കയേം വൈസ് പ്രസിഡന്റായും എസ്.എം. ഫർഹാദ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് ഐ.സി.എസ് വിജയിക്കുന്നത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബി.എൻ.പിയുടെ വിദ്യാർത്ഥി മുന്നണിയെ പരാജയപ്പെടുത്തിയാണ് ഇസ്‍ലാമി ഛത്ര ശിബിർ (ഐ.സി.എസ്) പിന്തുണയുള്ള പാനൽ വിജയം കൊയ്തത്.
ജനകീയ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ കഴിഞ്ഞ വർഷം പുറത്തായതിന് പിന്നാലെ ഐ.സി.എസ് വിദ്യാർഥികൾക്കിടയിൽ സ്വാധീനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് ആയാണ് ധാക്ക യൂനിവേഴ്സിറ്റി ഫലം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.