Posted On
date_range Updated On
date_range ഇറാനിൽ തടവിൽ കഴിയുന്ന നർഗിസ് മുഹമ്മദിയുടെ ആരോഗ്യനില മോശമെന്ന് ഭർത്താവ്
പാരിസ്: ഇറാനിൽ തടവിൽ കഴിയുന്ന സമാധാന നൊബേൽ ജേത്രി നർഗിസ് മുഹമ്മദിയുടെ ആരോഗ്യ നില മോശമായെന്ന് ഭർത്താവ് താഗി റഹ്മാനി.
രണ്ട് മാസം മുമ്പ് അവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മർദനത്തിനിരയായിരുന്നുവെന്നും ഇത് ആരോഗ്യത്തെ ബാധിച്ചുവെന്നും താഗി പാരിസിൽ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
ഫെബ്രുവരി രണ്ടുമുതൽ അവർ ജയിലിൽ നിരാഹാര സമരത്തിലാണ്. ജനുവരിയിൽ ഇറാനിൽ നടന്ന പ്രക്ഷോഭത്തിനിടെയായിരുന്നു നർഗിസിന്റെ അറസ്റ്റ്. അതിനുശേഷം ഒരിക്കൽ മാത്രമാണ് കുടുംബവുമായി അവർക്ക് ബന്ധപ്പെടാനായത്. കഴിഞ്ഞയാഴ്ച അവർക്ക് ഏഴുവർഷം തടവ് വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.