അമേരിക്കയിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

ബാൾട്ടിമോർ: യു.എസ് സംസ്ഥാനമായ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന് ആറുപേരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നാലുപേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. പാലത്തിൽ അറ്റകുറ്റ പണികൾ നടത്തുന്ന തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെക്‌സിക്കോ സ്വദേശി അലജാൻഡ്രോ ഹെർണാണ്ടസ് ഫ്യൂൻറസ് (35), ഗ്വാട്ടിമാല സ്വദേശി ഡോർലിയൻ റൊണിയൽ കാസ്റ്റില്ലോ കാബ്രേര (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

പാലത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പാലത്തിന്റെ മധ്യഭാഗത്ത് 25 അടിയോളം താഴ്ചയിൽ നിന്നുമാണ് മൃതദേഹങ്ങളടങ്ങിയ പിക് അപ് വാൻ കണ്ടെടുത്തത്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നതിനും പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമായി കപ്പൽ അപകട സ്ഥലത്ത് നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ പാലത്തിലിടിച്ച് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

Tags:    
News Summary - The incident of the collapse of the bridge in the United States; The bodies of two people were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.