വത്തിക്കാൻ: സിനിമ വ്യവസായം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണെന്നും അതിനെ സംരക്ഷിക്കാനായി പലതും ചെയ്യേണ്ടതുണ്ടെന്നും പോപ് ലിയോ വത്തിക്കാനിൽ പറഞ്ഞു. പ്രമുഖ ഹോളിവുഡ് താരങ്ങളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ പോപ്പ് അവരോട് തന്റെ സിനിമാ അനുഭവങ്ങളും താൽപര്യങ്ങളും അഭിലാഷങ്ങളും പങ്കുവെക്കുകയായിരുന്നു.
ഹോളിവുഡിലെ വമ്പൻ താരങ്ങളായ കേറ്റ് ബ്ലാൻകെറ്റ്, മോണിക്ക ബെലൂച്ചി, ക്രിസ് പൈൻ എന്നിവരായിരുന്നു പോപുമായി കൂടിക്കാഴ്ച നടത്തിയ നടീനടൻമാരിൽ പ്രമുഖർ. പല കാരണങ്ങൾ കൊണ്ട് ലോകം അനിശ്ചിതാവസ്ഥയിൽ നിൽക്കുന്ന അവസരങ്ങളിൽ സിനിമ സജീവമായ പ്രതീക്ഷയുടെ ഒരു വർക്ഷോപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ വ്യവസായം വളരെ ദുഷ്കരമായ തകർച്ചയെയാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. നഗരങ്ങളിൽ നിന്ന് സിനിമകൾ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു’-അദ്ദേഹം പറഞ്ഞു.
സിനിമ എന്ന കലയും സിനിമാറ്റിക് ആയ അനുഭവങ്ങളും ഇപ്പോൾ ഭീഷണിയിലാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇത് ഉപേക്ഷിക്കരുതെന്നാണ് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോട് പറയാനുള്ളതെന്നും പകരം സാമൂഹികവും സാംസ്കാരികവുമായ ചലച്ചിത്ര മൂല്യം ഊട്ടിയുറപ്പിക്കാനാണ് പശ്രമിക്കേണ്ടതെന്നും പോപ് ലിയോ പറഞ്ഞു.
ഇന്നലെ വത്തിക്കാനിലെ സിനിമയെ പ്രേൽസാഹിപ്പിക്കാനുള്ള സാലാ സിനിമാറ്റിനയിലാണ് പോപ് ഹോളിവുഡിലെ സിനിമാ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.