പക്ഷിയെ സ്വതന്ത്രമാക്കി; ട്വിറ്റർ സ്വന്തമാക്കിയതിനു ശേഷമുള്ള ആദ്യ ട്വീറ്റുമായി ഇലോൺ മസ്ക്

വാഷിംങ്ടൺ: ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ ട്വിറ്ററിനെ സ്വന്തമാക്കിയതിനുശേഷമുള്ള ആദ്യ പ്രതികരണവുമായി ഇലോൺ മസ്ക്. 'പക്ഷിയെ സ്വതന്ത്രമാക്കി' അദ്ദേഹം ട്വീറ്റ് ചെയ്തു.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്ലാറ്റ്‌ഫോമായി ട്വിറ്റർ മാറുന്നത് തടയാൻ ആഗ്രഹിക്കുന്നുവെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് പറഞ്ഞു.

ട്വിറ്ററിലെ സ്പാം ബോട്ടുകളെ ദുർബലപ്പെടുത്തുന്നതും ഉപയോക്താക്കൾക്ക് പൊതുവായി ലഭ്യമാക്കുന്ന ഉള്ളടക്കങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങളും നൽകലാണ് മറ്റ് ലക്ഷ്യങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The bird is freed': Elon Musk's 1st post after he takes over Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.