ഡൽഹിയിലെ എംബസി ജീവനക്കാരെ കാണാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയത് ഓട്ടോയിൽ

വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുടെ യാത്ര എപ്പോഴും അവരുടെ ഔദ്യോഗിക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലായിരിക്കും. ഒരു വൻ വാഹന വ്യൂഹം അവരെ പിന്തുടരാനും ഉണ്ടാകും.

എന്നാൽ ഇന്ത്യയിൽ നടക്കുന്ന ജി 20 യോഗത്തിൽ വിദേശ മാന്ത്രിമാരുടെ യോഗത്തിനെത്തിയ യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ലിൻകന്റെത് വ്യത്യസ്തമായ യാത്രയായിരുന്നു.

ഡൽഹിയിലൂടെ ഓട്ടോറിക്ഷയിലാണ് ബ്ലിൻകൻ യാത്ര ചെയ്തത്. ഓട്ടോയിൽ വന്നിറങ്ങുന്നതിന്റെ ഫോട്ടോക്കും അദ്ദേഹം ചിരിച്ചു​കൊണ്ട് പോസ് ചെയ്തു. യു.എസ് കോൺസുലേറ്റിലെ ജീവനക്കാരെ കാണുന്നതിനായി വന്നപ്പോഴാണ് അദ്ദേഹം ഓട്ടോയിൽ കയറിയത്.

ജനങ്ങൾ തമ്മിലുള ബന്ധം ദൃഢമാക്കുന്നതിനായി ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഔദ്യോഗിക വാഹന വ്യൂഹം വിസരമായിരിക്കണമെന്ന് ആരാണ് പറയുന്നത്? ന്യൂഡൽഹിയിലെ യു.എസ് എംബസിയിൽ ദീർഘകാലം ജോലി ചെയ്ത പ്രദേശിക ജീവനക്കാരോടൊപ്പം വളരെ സന്തോഷത്തോടെ യാത്ര ചെയ്യുന്ന ബ്ലൻകനെ കാണൂ. നമ്മുടെ പ്രശസ്തമായ ഓട്ടോഗ്യാങ്ങും അവരുടെ ഏറ്റവും പ്രമുഖമായ ‘ഓട്ടോകാഡും’ തൊട്ടുപിറകെ പിന്തുടരുന്നു. എന്തൊരു വരവാണ്!’ - ഇന്ത്യയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തു.

യു.എസ് -ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്ന് ബ്ലിൻകൻ കൂട്ടിച്ചേർത്തു. നമ്മു​ടെ പങ്കാളിത്തത്തിന്റെ ശക്തിയും ഇ​ന്തോ-പെസഫിക് മേഖല സുരക്ഷിതമാക്കുന്നതിനുള്ള അത്മാർഥതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇന്ത്യയുടെ ആതിഥ്യമര്യാദക്കും നേതൃത്വത്തിനും നന്ദി. അവരുടെ ജി 20 അധ്യക്ഷ സ്ഥാനം എന്ന മോഹിപ്പിക്കുന്ന ആ അജണ്ടയിലും പങ്കാളിയാകാൻ തയാറാണ്.-ബ്ലിൻകൻ ട്വീറ്റ് ചെയ്തു.

Tags:    
News Summary - 'Thankful for India's Hospitality': Blinken Meets US Consulates' Staff, Rides in Auto Rickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.