ബാങ്കോക്: തായ്‍ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ ചായെ ഭരണഘടന കോടതി പുറത്താക്കി. പരമാവധി കാലയളവായ എട്ടുവർഷം പൂർത്തിയാക്കിയിട്ടും അധികാരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പ്രയുതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നു.
അടുത്ത തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ താൽക്കാലിക പ്രധാനമന്ത്രിക്കാകും ചുമതല. നിലവിലെ ഉപപ്രധാനമന്ത്രി പ്രവിത് വോങ്സുവാൻ പദവിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2017ൽ നിലവിൽ വന്ന ഭരണഘടനപ്രകാരം എട്ടുവർഷത്തിൽ കൂടുതൽ ഒരാൾക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല. 2014ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച പ്രയുത് കാലാവധി പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.
അതേസമയം, കാലാവധി എട്ടുവർഷമാക്കിയ ഭരണഘടന നിലവിൽവരുന്നത് അഞ്ചു വർഷം മുമ്പാണെന്നും അതുപ്രകാരം 2025 വരെയെങ്കിലും തുടരാമെന്നുമാണ് പ്രയുതിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.