കഞ്ചാവ് നിയമ​വിധേയമാക്കി തായ്‍ലാൻഡ്; കേസുകളിൽ പ്രതികളായ 4,000ത്തോളം പേരെ മോചിപ്പിക്കും

ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കി തായ്‍ലാൻഡ്. ഭക്ഷ്യപദാർഥങ്ങളിലെ കഞ്ചാവിന്റെ ഉപയോഗവും ഇനി നിയമവിരുദ്ധമായിരിക്കില്ല. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‍ലാൻഡ്. കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

കഞ്ചാവ് കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് കഞ്ചാവ് ചെടികളും തായ്‍ലാൻഡ് സർക്കാർ വിതരണം ​ചെയ്യുമെന്നാണ് റിപ്പോർട്ട്. കഞ്ചാവിൽ നിന്നും വരുമാനമുണ്ടാക്കാനുള്ള അവസരമാണ് തായ്‍ലാൻഡിലുള്ള കർഷകർക്ക് ലഭിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി അറിയിച്ചു.

കഞ്ചാവ് ഉപയോഗിച്ച് തയാറാക്കുന്ന ചിക്കൻകറിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പുതിയ നിയമപ്രകാരം വീടുകളിൽ ആറ് ചട്ടികളിൽ വരെ കഞ്ചാവ് കൃഷി ചെയ്യാൻ സാധിക്കും. ചികിത്സക്കും കഞ്ചാവ് ഇനി വ്യാപകമായി ഉപയോഗിക്കാൻ സാധിക്കും. കഞ്ചാവ് കേസിൽ അറസ്റ്റിലായ 4000 പേരെ മോചിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

Tags:    
News Summary - Thailand legalises cannabis trade but still bans recreational use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.