ആദമൂസ്: സ്പെയിന്റെ ദക്ഷിണ മേഖലയിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 മരണം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 159 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. 24 പേർക്ക് സാരമായ പരിക്കുണ്ട്. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 300ഓളം യാത്രക്കാരുമായി മലാഗയിൽനിന്ന് മഡ്രിഡിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ പിൻഭാഗം ട്രാക്കിൽ നിന്ന് വഴുതി മഡ്രിഡിൽ നിന്ന് ഹുവേൽവയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ഇടിക്കുകയായിരുന്നു.
രണ്ടാമത്തെ ട്രെയിനിൽ 200ഓളം പേരാണുണ്ടായിരുന്നത്. ഇതിലുള്ളവരാണ് മരിച്ചവരിലേറെയും. അപകടത്തിൽ പെട്ട ട്രെയിനിന്റെ ഭാഗം ലോഹക്കൂമ്പാരമായി മാറിയെന്ന് ആന്ദലൂസിയ മേഖല പ്രസിഡന്റ് ജുവാൻമ മൊറീനോ പറഞ്ഞു. അപകടത്തെ തുടർന്ന് സ്പാനിഷ് റെഡ് ക്രോസും എമർജൻസി ടീമിനേയും പ്രദേശത്ത് വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.