തീവ്രവാദികളേയും മുസ്​ലിംകളെയും കൂട്ടിക്കുഴക്കരുത്​ -​മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​

പാരിസ്​: നീ​സി​ലെ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ത്തി​ൽ ഭീ​ക​രാ​ക്രമണം നടന്നതിന്​ പിന്നാലെ പ്രതികരണവുമായി ​ഫ്രാൻസി​െൻറ മുൻ പ്രസിഡൻറ്​ ഫ്രാൻകോയിസ്​ ഹോളണ്ടെ.

''ഇസ്​ലാമിക്​ തീവ്രവാദികൾ മതങ്ങൾക്കിടയിൽ യുദ്ധമുണ്ടാക്കുകയാണ്​. തീവ്രവാദികളെയും മുസ്​ലിംകളെയും വേർതിരിച്ചുകാണണം. അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു സംഘർഷത്തിലേക്ക്​ അത്​ നമ്മളെ എത്തിക്കും'' -ഹോളണ്ടെ പ്രതികരിച്ചു.

സോഷ്യലിസ്​റ്റ്​ പാർട്ടി നേതാവായ ഹോളണ്ടെ 2012 മുതൽ 2017വരെ ഫ്രഞ്ച്​ പ്രസിഡൻറായിരുന്നു. നീസിലെ ആക്രമണത്തെത്തുടർന്ന്​ തുനീഷ്യൻ പൗരൻ അറസ്​റ്റിലായതായി ഫ്രാൻസ്​ അറിയിച്ചിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.