ഗസ്സയിൽ വാർത്തവിനിമയ സംവിധാനം ഇല്ലാത്തത് സഹായവിതരണത്തിന് തടസമാവുന്നുവെന്ന് യു.എൻ

ഗസ്സ: വാർത്തവിനിമയ സംവിധാനങ്ങളുടെ അഭാവം ഗസ്സയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യു.എൻ. ഇത് ഗസ്സയിലെ നിലവിലെ യാഥാർഥ്യം പുറംലോകത്തെത്തിക്കാൻ തടസ്സമാകുന്നുണ്ട്. ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നതെന്നും യു.എൻ അറിയിച്ചു. വാർത്തവിനിമയ സംവിധാനങ്ങൾ നിലച്ചത് മൂലം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി യു.എൻ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ലഭിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചു.

ഒക്ടോബർ 27 മുതലാണ് ഗസ്സയുമായുള്ള ബന്ധം നഷ്ടമായത്. ലാൻഡ്ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യു.എൻ സുരക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. ഗസ്സയിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടു വന്ന പ്രമേയങ്ങളൊന്നും പാസായിരുന്നില്ല. സമ്പൂർണ്ണ വെടിനിർത്തലോ താൽക്കാലിക വെടിനിർത്തലോ ലക്ഷ്യമിട്ട് നാല് പ്രമേയങ്ങളാണ് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​നു ശേ​ഷം വെ​ള്ള​വും ഭ​ക്ഷ​ണ​വും വൈ​ദ്യു​തി​യും ഇ​ന്ധ​ന​വും മു​ട​ക്കി​യ​തി​നു പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടു മു​ത​ൽ മു​ഴു​വ​ൻ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി ഗസ്സയില ഇസ്രായേൽ വ്യോ​മാ​ക്ര​മ​ണ​വും ക​ര​യാ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്. പു​റം​ലോ​ക​ത്തേ​ക്ക് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കൃത്യമായ എ​ണ്ണ​മോ ത​ക​ർ​ച്ച​യു​ടെ ആ​ഴ​മോ അ​റി​വാ​യി​ട്ടി​ല്ല. മരണം 7,700 കവിഞ്ഞു​െവന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.

ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ക​ടു​ത്ത ബോം​ബി​ങ്ങി​നൊ​പ്പം ക​ര​വ​ഴി​യും ഗ​സ്സ​ക്കു​ള്ളി​ൽ സേ​ന ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി ഇ​സ്രാ​യേ​ൽ ത​ന്നെ അ​റി​യി​ച്ചു. നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടി​യ​താ​യി ഹ​മാ​സ് പ​റ​ഞ്ഞു. വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്ക​പ്പെ​ട്ട ഗ​സ്സ​യി​ൽ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​ൻ ക​ഴി​യാ​ത്ത ഭീ​ക​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്. ‘അ​ൽ​ജ​സീ​റ’ പോ​ലു​ള്ള ഏ​താ​നും മാ​ധ്യ​മ​ങ്ങ​ൾ സാ​റ്റ​ലൈ​റ്റ് ഫോ​ൺ വ​ഴി ഇ​ട​ക്കി​ടെ മാ​ത്ര​മാ​ണ് സം​ഭ​വ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ഒ​റ്റ​ക്കാ​യെ​ന്ന ചി​ന്താ​ഭാ​ര​മാ​ണ് ഗ​സ്സ നി​വാ​സി​ക​ൾ​ക്കെ​ന്ന് ‘ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ്’ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി പ​റ​ഞ്ഞു. ‘‘ഞ​ങ്ങ​ൾ കൂ​ട്ട​ക്കൊ​ല്ല ചെ​യ്യ​പ്പെ​ടു​ന്ന​ത് ടി.​വി​യി​ൽ നി​ശ്ശ​ബ്ദം നോ​ക്കി നി​ൽ​ക്കു​ക​യാ​ണ് മു​ഴു​വ​ൻ ലോ​ക​വും.’’ -‘ഗ​സ്സ മെ​ഡി​ക് വോ​യ്സെ​സ്’ എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട് സ്ഥാ​പ​ക​ൻ ഹ​സ്സ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Telecommunications shutdown brings aid to ‘complete halt’: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.