ഓൺലൈൻ ക്ലാസിനിടെ പൂച്ച പ്രത്യക്ഷപ്പെട്ടു; ജോലി പോയ അധ്യാപികക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ബീജിങ്: ഓൺലൈൻ ക്ലാസിനിടെ വളർത്തുപൂച്ച പ്രത്യക്ഷപ്പെട്ടതിന്‍റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. ചൈനയിലെ ഗ്വാങ്‌ഷൂ നഗരത്തിലാണ് സംഭവം.

ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് പരാതി നൽകിയതിനെ തുടർന്ന് അധ്യാപികക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. പിരിച്ചുവിടൽ അന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ വർഷം ജൂണിൽ ലുവോ എന്ന ചിത്രകല അധ്യാപിക ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. അഞ്ച് തവണയാണ് പൂച്ച ക്യാമറക്ക് മുന്നിൽ പ്രത്യഷപ്പെട്ടത്. ഈ കാരണം ചൂണ്ടിക്കാട്ടി എഡ്‌ടെക് കമ്പനി അധ്യാപികയെ പുറത്താക്കുകയായിരുന്നു.

തീരുമാനത്തിനെതിരെ അധ്യാപിക അപ്പീൽ നൽകിയെങ്കിലും നഷ്ടപരിഹാരം നൽകാൻ കമ്പനി ആദ്യം തയാറായില്ല. പിന്നീട് കമ്പനിയുടെ തീരുമാനത്തെ വിചാരണ കോടതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നഷ്ടപിഹാരം നൽകിയത്.

Tags:    
News Summary - Teacher in China fired after her cat's appearance in online class wins Rs 4.6 lakh payout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.