തൻക്സീരി: ഇറാൻ നാവിക സേനയുടെ കരുത്ത്; വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടത് രണ്ടുതവണ

തെഹ്റാൻ: ഇ​സ്രാ​യേ​ൽ വ​ധി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ്സ് നാ​വി​ക സേ​ന ത​ല​വ​ൻ അ​ലി​റി​സ ത​ൻ​ക്സീ​രി അ​റി​യ​​പ്പെ​ടു​ന്ന​ത് ഇ​റാ​ൻ നാ​വി​ക സേ​ന​യെ രൂ​പ​പ്പെ​ടു​ത്തി​യ ബു​ദ്ധി​കേ​ന്ദ്ര​മാ​യി. നാ​വി​ക സേ​ന​യു​ടെ ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ൽ ഇ​റാ​ൻ നാ​വി​ക​സേ​ന​യെ ക​രു​ത്തു​റ്റ ഒ​ന്നാ​ക്കി മു​ന്നി​ൽ​നി​ർ​ത്തു​ന്ന​തി​ലും അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്. നാ​വി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഡ്രോ​ണു​ക​ൾ വി​ക​സി​പ്പി​ച്ച​തും ത​ൻ​ക്സീ​രി​യാ​ണ്.

ബ​ന്ദ​ർ അ​ബ്ബാ​സ് പ​ട്ട​ണ​ത്തി​ൽ ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​റാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചാ​ണ് ത​ൻ​ക്സീ​രി അ​വി​ടെ ത​മ്പ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ത​ന്റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി ഹു​ർ​മു​സ് ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​രു​ന്നു. ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ നി​യ​മി​ച്ച വി​ശ്വ​സ്ത​നാ​യ ത​ൻ​ക്സീ​രി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ഏ​റെ ആ​ശ്ര​യി​ച്ച മു​ൻ​നി​ര ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​വ​ർ​ഷാ​ദ്യ​വും വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു അ​ദ്ദേ​ഹം.വെ​ടി​നി​ർ​ത്ത​ലി​ന് അ​മേ​രി​ക്ക ശ്ര​മം ശ​ക്ത​മാ​ക്കു​ന്നു​വെ​ന്ന ട്രം​പി​ന്റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കി​ടെ ഒ​രു പ്ര​മു​ഖ​ൻ കൂ​ടി കൊ​ല്ല​പ്പെ​ടു​ന്ന​ത് ഇ​റാ​ന് ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ങ്കി​ലും മ​റി​ക​ട​ക്കാ​വു​ന്ന ശ​ക്ത​മാ​യ ഭ​ര​ണ​സം​വി​ധാ​നം ഇ​പ്പോ​ഴും രാ​ജ്യ​ത്തി​നു​ണ്ട്.

Tags:    
News Summary - Tanksiri: The strength of the Iranian naval force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.