സമാധാനപരമായി അധികാരം കൈമാറാൻ അഫ്​ഗാൻ സർക്കാറും താലിബാനും തമ്മിൽ ചർച്ച

കാബൂൾ: സമാധാനപരമായുള്ള അധികാരക്കൈമാറ്റത്തിനായി അഫ്​ഗാൻ സർക്കാറി​െൻറയും താലിബാ​െൻറയും പ്രതിനിധികൾ തമ്മിൽ ചർച്ച തുടരുന്നു. താലിബാൻ കാബൂൾ നഗരം വളഞ്ഞതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. ചർച്ച പൂർത്തിയാകുന്നത്​ വരെ ആക്രമിക്കില്ല എന്നതാണ്​ താലിബാൻ നിലപാടെന്ന്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു. താലിബാൻ വക്താവ്​ സബീഹുല്ലാഹ്​ മുജാഹിദും ചർച്ചകൾ തുടരുകയാണെന്ന്​ അറിയിച്ചിട്ടുള്ളതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു​.  താലിബാൻ കാബൂൾ പിടിച്ചെടുക്കുമെന്ന സാഹചര്യത്തിൽ, കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകൾ തീയിട്ട് നശിപ്പിക്കാൻ അമേരിക്ക നിർദേശം നൽകിയിരിക്കുന്നുവെന്ന വാർത്തകൾ പുറത്ത്​ വന്നിരുന്നു. 

ചർച്ച തീരും വരെ കാബൂളി​െൻറ സുരക്ഷാ ചുതമല അഫ്​ഗാൻ സർക്കാറിനാണെന്നും നഗരം വിടാൻ ആഗ്രഹിക്കുന്നവർക്ക്​ സുരക്ഷിത യാത്രക്കുള്ള അവസരം ഒരുക്കുമെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്​. ആശങ്കാജനകമായ സാഹചര്യത്തിൽ അഫ്​ഗാനിലെ ഇന്ത്യൻ പൗരൻമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നിർദേശം നൽകി​​. നാല് ഭാഗത്തുനിന്നും ഒരേസമയം പ്രവേശിച്ചാണ്​​​ താലിബാൻ കാബൂൾ കീഴടക്കിയതെന്നാണ്​ റിപ്പോർട്ടുകൾ. ജലാലാബാദ് നഗരം പിടിച്ചെടുത്ത താലിബാൻ കാബൂളിനെ ഒറ്റപ്പെടുത്തി പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. അതേസമയം, നഗരത്തിൽ നിന്ന് വൻതോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്.


ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 28ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.

കാബൂൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കൻ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അഫ്ഗാനിലേക്ക് അയച്ചു.രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്.




Tags:    
News Summary - Taliban Enter Kabul, President Ashraf Ghani To Step Down, Say Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.